2012 ഓഗസ്റ്റ് 31, വെള്ളിയാഴ്‌ച

      രാഷ്ട്രീയമോ  അരാഷ്ട്രീയമോ ?

സമീപകാല  രാഷ്ട്രീയ കോലാഹലങ്ങളും, രാഷ്ട്രീയ മലക്കം മറചിലുകളും അതുമായ് ബന്ടപ്പെട്ടു ഉണ്ടായ ചര്‍ച്ചകളും അരാഷ്ട്രീയ വാദം എന്നത്തിലേക്ക്‌ ജനങ്ങളെ ചിന്തിപ്പിക്കുന്നു എന്ന തോന്നലില്‍ നിന്നാണ് ഇങ്ങിനെ ഒരു ആശയ പ്രകടനം എന്നാ ക്രൂരതക് എന്നേ പ്ര്ചോടിപ്പിച്ച്ചത് .

ഒരു രാഷ്ട്രതിന്റെയ്‌  ഭരണകൂടങ്ങള്‍ എങ്ങിനെ നിര്‍മ്മിക്കപെടുന്നു നിലനിര്തപെടുന്നു  എന്നത് പ്രസക്തമായ ഒരു വിഷയമാണ്‌ .രാഷ്ട്രതിന്റെയ്‌ സുസ്ഥിരതയ്ക്കും സുരക്ഷക്കും ഭരണകൂടങ്ങള്‍ വേണമല്ലോ.ഒരു ജനാതിപത്യ രാജ്യത്തെ ഭരണ കൂടം സ്ഥാപിക്കപെടുന്നത് ഇലക്ഷന്‍ സംവിധാനത്തിലൂടെ ആവുമ്പോള്‍ അതില്‍ രാഷ്ട്രീയം ഒരു അവിഭാജ്യഘടകമായി വരുന്നു . രാഷ്ട്രീയം ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളിലേ പുരോഗതിയും രാജ്യ്തിന്റെയ്‌ ഉന്നമനവും വികസനവും അതിന്റെ ഉയര്‍ന്ന ല്ക്ഷിയങ്ങലായ്‌ പരിഗണിക്കുന്നു എന്നാണല്ലോ അവകാശപെടുന്നത്.

രാഷ്ട്രീയത്തില്‍ ജാതി മത ശക്തികളുടെയ് ഇടപെടല്‍ ഒരു ബഹു സ്വര സംമൂഹത്തില്‍ പ്രത്യകിച്ച് ഇന്ത്യ പോലെ മതേതരത്വം നിലനില്‍കുന്ന സ്ഥലങ്ങളില്‍ കഴിവതും ഇല്ലതിരിക്കലാണ് ഉത്തമം .
എന്നാല്‍ പിന്നോക്കം നില്‍ക്കുന്ന ചില പ്രദേശങ്ങളുടെയും ജാതി മത ജന വിഭാഗങ്ങളുടെയും ഉന്നമനം രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ പ്രവര്‍ത്തന അജണ്ട ആക്കുന്നതിനെയ്‌ ആര്‍ക്കും നിഷേധിക്കാന്‍ ആവില്ല എങ്കിലും മറ്റു പ്രദേശ വാസി കലോടോ ജന വിഭാഗങ്ങലോടോ ഉള്ള അനീതി പോലെയോ വിദ്വേഷം പോലെയോ  ആവരുത് എന്നതും  പൊതു  താല്പരിയം സംരക്ഷണം ഉറപ്പു വരുത്തേണ്ടതാണ്.ഇവിടെയും ജാതി മത നേത്രുതങ്ങളുടെയ് ആവശിയങ്ങളും നിര്‍ദേശങ്ങളും രാജിയ താല്പര്യത്തിനു എതിരാവാത്ത നിലക്ക് പരിഗണിക്കണം എന്നല്ലാതെ നേരിട്ടുള്ള ഇടപെടല്‍ കഴിവതും ഒഴിവാക്കലാണ് ഉത്തമം .

എന്നാല്‍ ഇന്നത്തെ ചില സംഭവ വികാസങ്ങള്‍ ജനങ്ങള്‍ക്ക്‌ രാഷ്ട്രീയത്തിലുള്ള അവരുടെ വിശ്വാസത്തിനു  കോട്ടം വരുത്തുന്നതിന് കാരണമായിരിക്കുകയാണ്.അഴിമതി സ്വജനപക്ഷപാതം,നിര്‍ഗുണ ഭരണ നേത്രത്വം, രാഷ്ട്രീയ പാര്ട്ടികളുടെയ് സംശുദ്ധി നഷ്ട്ടപെടുത്തിയ ചില സംഭവ വികാസങ്ങള്‍ ,നട്ടെല്ല് ഇല്ലായ്മ , സാമ്രാജ്യത്വ വിധേയത്വം വര്‍ഗീയ സ്വതീനം , ആഭ്യന്തര വിഷയങ്ങള്‍ കയ്കാര്യം ചെയ്യുനതിലേ പിടുപ്പ് കേട് നിസന്ഗത ഇതെല്ലം ജനങ്ങളെ അരാഷ്ട്രീയ വാദം എന്നതിലെകാണ് നയിക്കുന്നത് .ഇത് ഭരണകൂടങ്ങള്ടെ നിര്‍മ്മാണത്തിനും നിലനില്‍പ്പിനും ഭീഷണിയാണ് .ഇത് ഏകാതിപത്യതിലെക്കും സൈനിക ഭരണതിലെക്കും നയിച്ചേക്കാം . ഇത് ജനാതിപത്യ ഇല്ലായ്മ ചെയ്യും അത് വഴി സാമൂഹിക സാമുദായിക സന്തുലിതത്വവും  നീതിയും ഇല്ലായ്മ ചെയ്യപെടും . അത് എല്ലാ പരിഗണകളെയും തകിടം മരിക്കുകയും ജനങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കപെടുകയും ചെയ്യും. 

ഈ അവസ്ഥ തരണംചെയ്യാന്‍ രാഷ്ട്രീയ കാരും പാര്‍ട്ടികളും വ്യക്തി തലത്തിലും ഭരണതലത്തിലും സാമൂഹിക തലത്തിലും സംശുദ്ധി നിലനിര്‍ത്തുകയും സുതാര്യത ഉണ്ടാക്കുകയും ചെയ്യുകയാണ് വേണ്ടത് .


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ