2012 ഏപ്രിൽ 26, വ്യാഴാഴ്‌ച

ഈ തിരഞ്ഞെടുപ്പില്‍ സെല്‍വരാജ് എട്ടു നിലയില്‍ പൊട്ടേണ്ടത്‌ നെയ്യാറ്റിന്‍കരക്കാരുടെ മാത്രം ആവശ്യമല്ല, അത് കേരളക്കരയുടെ രാഷ്ട്രീയ സദാചാരത്തിന്റെ കൂടി അനിവാര്യതയാണ്. 

യു ഡി എഫിലേക്ക് പോകുന്നതിനേക്കാള്‍ ഭേദം ആത്മഹത്യ ചെയ്യുകയാണ് എന്നാണ് ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് സെല്‍വരാജ് പറഞ്ഞിരുന്നത്. എന്നാല്‍ ലതേ വേന്ദ്രന്‍ തന്നെ ഇന്നലെ പറഞ്ഞത് യു ഡി എഫിലേക്ക് പോവുന്നതിലും കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കുന്നതിലും അഫിമാനം കൊള്ളുന്നു എന്നാണ്!!. ഈ ഒരൊറ്റ മലക്കം മറിച്ചിലോട് കൂടി തന്നെ കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തില്‍ നിന്ന് സെല്‍വരാജ് എന്ന കപട രാഷ്ട്രീയക്കാരന്‍ ആത്മാഹൂതി ചെയ്തുകഴിഞ്ഞു.
ആശയ പരമായ അഭിപ്രായ വ്യത്യാസങ്ങള്‍ കാരണം ഒരു പാര്‍ട്ടിയില്‍ നിന്നും മറ്റൊരു പാര്‍ട്ടിയിലേക്ക് പോകുന്നതിനെ ആര്‍ക്കും എതിര്‍ക്കാന്‍ കഴിയില്ല. ഒരു നിലപാട് തറയുടെ സുസ്ഥിരത അത്തരം കൂടുമാറ്റങ്ങളെ സാധൂകരിക്കും. എന്നാല്‍ ആശയപരമായ ഭിന്നതകള്‍ ഒന്നുമില്ലാതെ പാര്‍ട്ടി നേതാക്കള്‍ എന്നെ മൈന്‍ഡ് ചെയ്യുന്നില്ല എന്ന ഒറ്റ കാരണം പറഞ്ഞാണ് സെല്‍വരാജ് കൂട് മാറിയിരിക്കുന്നത്. കോലുമുട്ടായി തന്നില്ല എന്ന് പറഞ്ഞു കൊച്ചു പിള്ളേര്‍ പിണങ്ങിപ്പോകുന്ന പോലെ.. യു ഡി എഫിന്റെ 'പിന്തിരിപ്പന്‍ മുതലാളിത്ത മൂരാച്ചി' രാഷ്ട്രീയത്തെ ഇത്രകാലവും തൊണ്ട പൊട്ടുമാറുച്ചത്തില്‍ എതിര്‍ത്ത ഒരു തൊഴിലാളി വര്‍ഗ രാഷ്ട്രീയക്കാരന്‍ രായ്ക്കു രാമാനം ആ യു ഡി എഫിലേക്ക് തന്നെ കൂട് മാറുമ്പോള്‍ അതിലൊരു ആത്മഹത്യയുണ്ട്. മുപ്പതു വെള്ളിക്കാശിനു വേണ്ടി സ്വന്തം വ്യക്തിത്വത്തെ തീയിട്ടു ചുടുന്ന ആത്മഹത്യ.
                                                                   പൂര്‍ണ്ണ വായനക്കായ്‌ സന്ദര്‍ശിക്കുക വള്ളിക്കുന്ന് .കോം
                                                                   കടപ്പാട് ബഷീര്‍ വള്ളിക്കുന്ന്
SHARE TO TWITTER
SHARE TO FACEBOOK